ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനി രാജിവച്ചു. വിവാദ നായകൻ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പീറ്റർ മന്ഡൽസണിനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതിന്റെ പേരിലാണ് രാജി. 2024ലാണ് അംബാസഡറായി നിയമിച്ചത്.
മൻഡൽസണിനെ അംബാസഡറാക്കാൻ താനാണ് സ്റ്റാർമറെ ഉപദേശിച്ചതെന്നും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്താണു രാജിയെന്നും മോർഗൻ മക്സ്വീനി പറഞ്ഞു. ''പീറ്റർ മൻഡൽസണിനെ നിയമിച്ച തീരുമാനം തെറ്റാണ്. അയാൾ നമ്മുടെ പാർട്ടിക്കും രാജ്യത്തിനും ഹാനിയുണ്ടാക്കി’’-മക്സ്വീനി പറഞ്ഞു.